തെരഞ്ഞടുപ്പില്‍ ഫ്രീക്കന്മാരും രംഗത്ത്

വൈക്കം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ ഇക്കുറി ഫ്രീക്കന്മാരും. പക്ഷെ നീട്ടിവളര്‍ത്തിയ താടിയും മുടിയും മുറിച്ചുമാറ്റിയാണ് രംഗ പ്രവേശം. ഫ്രീക്കന്‍ ലുക്ക് വോട്ട് കുറച്ചേക്കുമെന്ന തിരിച്ചറിവാണ് മുടി മുറിക്കാന്‍ കാരണം.

വൈക്കം വെള്ളൂര്‍ സ്വദേശി പ്രദീപ് കിഴക്കേടമാണ് ഫ്രീക്കന്‍ സ്റ്റൈല്‍ ഒഴിവാക്കി 15-ാം വാര്‍ഡില്‍ മത്സരിക്കാനെത്തിയിരിക്കുന്നത്. മുടിമുറിച്ച് വെറുതേ കളഞ്ഞില്ല കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ കീഴിലെ ഹെയര്‍ ബാങ്കിന് നല്‍കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രദീപ് നാടിന്റെ വികസന മുരടിപ്പില്‍ മനം മടുത്താണ് മത്സരിക്കാനിറങ്ങുന്നത്. പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ പ്രദീപ് കോവിഡ് കാലത്ത് നാട്ടില്‍ നടത്തിയ സേവനങ്ങള്‍ ഉള്‍പ്പെടെ വോട്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →