ജോ ബൈഡന്‍ പ്രസിഡന്റായാലും യുഎസ്-ചൈന വ്യാപാരയുദ്ധം ശമിക്കില്ലെന്ന് മുന്‍ ചൈനീസ് ധനമന്ത്രി

ബീജിങ്: ജോ ബൈഡന്‍ പ്രസിഡന്റായാലും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ശമിക്കാനിടയില്ലെന്ന് മുന്‍ ചൈനീസ് ധനമന്ത്രി ലൂ ജി വെയ് പറഞ്ഞു. പദവികളില്‍ നിന്ന് വിരമിക്കുകയും ചൈനീസ് പാര്‍ലമെന്റിന്റെ കണ്‍സള്‍ട്ടേറ്റീവ് ബോഡിയില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലൂ ബീജിംഗിലെ കെയ്ക്സിന്‍ നടന്ന ഉച്ചകോടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള കറന്‍സിയെന്ന നിലയില്‍ ഡോളറിന്റെ സ്ഥാനം കണക്കിലെടുത്ത് യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കാന്‍ പ്രയാസമാണെന്നും യുഎസ്-ചൈന വ്യാപാര ബന്ധത്തില്‍ പ്രായോഗികതയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലുവര്‍ഷത്തിനുശേഷം, യുഎസിന്റെ വ്യാപാരക്കമ്മി (ചൈനയുമായുള്ള) ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ വ്യാപാര യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരസംഘര്‍ഷം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →