കെമിക്കല്‍ ഫാക്ടറി സ്‌ഫോടനം: ഇരകളുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

അഹമ്മദാബാദ്: 12 പേരുടെ മരണത്തിനിടയാക്കിയ കെമിക്കല്‍ ഫാക്ടറി സ്‌ഫോടനത്തില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസില്‍ ആറംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടി. ഇതിനായി കെമിക്കല്‍ ഫാക്ടറി ഉടമ 5 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. ഈ തുക ഇരകളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ ശേഷം ഈ മാസം 21നകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അഹമ്മദാബാദ് യൂണിറ്റ് പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഒരു മാസത്തിനുള്ളില്‍ യൂണിറ്റിന്റെ ആസ്തികളില്‍ നിന്ന് തുക ഈടാക്കാം. അത്തരത്തില്‍ പണം കിട്ടിയില്ലെങ്കില്‍ ഈ തുക ഫാക്ടറിയുടെ മറ്റ് യൂണിറ്റില്‍ നിന്ന് മുതലാക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →