‘കോടിയില്‍ ഒരുവന്‍’ ഫസ്റ്റ് ലുക്ക് പുറത്ത് , വിജയ് ആന്റണി നായകൻ

ആനന്ദകൃഷ്ണൻ സംവിധാനം ചെയ്ത്  നടനും  ഗായകനും സംഗീത  സംവിധായകനുമായ  വിജയ്  ആന്റണി നായകനാകുന്ന പുതിയ  ചിത്രമായ കോടിയിൽ ഒരുവന്റെ ഫസ്റ്റ്  ലുക്ക്  പോസ്റ്റര്‍  പുറത്തിറങ്ങി. മെട്രോ  എന്ന  ചിത്രത്തിലൂടെ   ശ്രദ്ധേയനായ സംവിധായകന്‍  കൂടിയാണ്   ആനന്ദകൃഷണന്‍.  ‘മീസയ  മുറുക്ക്’  എന്ന  ചിത്രത്തിലെ   നായികയായ  ആത്മികയാണ് ചിത്രത്തില്‍  നായികയായി   എത്തുന്നത്. പൊളിറ്റിക്കല്‍    ത്രില്ലർ  വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രമടക്കം നാലോളം ചിത്രങ്ങളാണ് വിജയ്  ആ ന്റണിയുടേതായി   റിലീസ്  കാത്തിരിക്കുന്നതു.

വിജയ് ആ ന്റണിയുടെ  കരിയറിലെ ഏറ്റവും  വലിയ   ഹിറ്റായ  പിച്ചക്കാരന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗവും  ഉടന്‍  തീയേറ്ററുകളില്‍  എത്തും.

തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. കഴിഞ്ഞ   ജൂലയ്  24   നു  തന്റെ    പിറന്നാള്‍    ദിനത്തിലായിരുന്നു  പിച്ചക്കാരന്‍ – 2 വിജയ്  പ്രഖ്യാപിച്ചത്. രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത് ‘ബാരം’ എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം  നേടിയ   പ്രിയ  കൃഷണസ്വാമിയാണ്. തമിഴിലും   തെലുങ്കിലും   ഒരേസ്മയം    പൂര്‍ത്തിയാക്കിയ  ചിത്രമാണിത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →