ആലപ്പുഴ : നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. കാറിനുള്ളിൽ ഉണ്ടായിരുന്ന അടൂർ പഴകുളം സ്വദേശികളായ പൊൻമന കിഴക്കേതിൽ ഹബീബ് റാവുത്തർ മകൻ ഷൈജു(25), ജമാൽ മകൻ ഫൈസൽ(19), നെടുമങ്ങാട് സ്വദേശി പറമ്പുവാരത്ത് വീട്ടിൽ മഹേന്ദ്രൻ മകൻ മഹേഷ്(36) എന്നിവരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ഒമ്പതു മണിയ്ക്കാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ മുളക്കുഴ പള്ളിപ്പടിക്കു സമീപമാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു ഇവർ. രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരാണ് കഞ്ചാവ് പൊതികൾ കണ്ടത്. പോലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ആണെന്ന് മനസ്സിലാക്കിയത്.
നിയന്ത്രണംവിട്ട വണ്ടി മറിഞ്ഞു. രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത് കാറിൽ കഞ്ചാവ് പൊതികൾ
