തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകള്‍ തുറക്കൂ.
നിലവിലെ സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കോളേജുകള്‍ ഉള്‍പ്പെടെയുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോള്‍ കൊവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങളാണ്.
ഈ മാസം ആദ്യമാണ് യു.ജി.സി. കോളേജുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും തെര്‍മല്‍ സ്കാനറുകള്‍, സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭ്യമാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് യു ജി സി മുന്നോട്ടുവെച്ചിരിക്കുന്നത്.



