പാറ്റ്ന: ബീഹാര്‍ വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്കി തേജസ്വി യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡി.
2020 നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് ഫലം എന്തായാലും നാം നന്നായി പെരുമാറണം. ഒരു പ്രവര്‍ത്തകനും നിറങ്ങള്‍, പടക്കം മുതലായവ ഉപയോഗിക്കരുത്. അച്ചടക്കം മറക്കരുതെന്ന് ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു.
പടക്കം പൊട്ടിക്കുകയോ എതിരാളികളെ കയ്യേറ്റം ചെയ്യുകയോ സംഘര്‍ഷമുണ്ടാക്കുകയോ ചെയ്യരുതെന്ന് ആര്‍ജെഡി മുന്നറിയിപ്പ് നല്കി. ട്വിറ്ററിലൂടെയാണ് ആര്‍ജെഡി നിര്‍ദേശം നല്‍കിയത്.