ട്രംപ് ജയിക്കുമെന്ന് പ്രവചിച്ച ജ്യോതിഷിയുടെ പേര് മറച്ചതില്‍ സന്തോഷമെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബിഡന്‍ വിജയിച്ചതിനെ തുടര്‍ന്ന് പഴയ ട്വീറ്റിന് മറുപടി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ച് ഒരു ജ്യോതിഷി വരച്ച ചാര്‍ട്ട് മഹീന്ദ്ര നേരത്തെ പങ്കുവെച്ചിരുന്നു. ”ഞാന്‍ അദ്ദേഹത്തിന്റെ പേര് മറച്ചുവെച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ജോലി ഇപ്പോള്‍ അപകടത്തിലായേക്കാം- എന്നാണ് മഹീന്ദ്ര പുതിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ജ്യോതിഷിയുടെ പ്രശസ്തിയും വര്‍ധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു നേരത്തെ, മഹീന്ദ്ര ജ്യോതിഷിയുടെ പ്രവചനം പുറത്ത് വിട്ടത്. ലഗ്‌നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാല്‍ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും എന്നാല്‍ കടുത്ത മല്‍സരത്തിനൊടുവില്‍ ട്രംപ് ജയിക്കുമെന്നും പ്രവചനത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →