ബാഗ്ദാദ്: ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഞായറാഴ്ച (08/11/2020) രാത്രിയാണ് ആക്രമണം ഉണ്ടായത്. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.
ട്രൈബല്‍ ഹാഷിദ് ഫോഴ്‌സ് സ്‌റ്റേഷന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. നാല് വാഹനങ്ങളിലായാണ് അക്രമികള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഐഎസുമായ് ബന്ധമുള്ള ഭീകരഗ്രൂപ്പ് ഉത്തരവാദിത്വം ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.