അനധികൃത കൈയ്യേറ്റമെന്ന് പരാതി: കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി അധികൃതര്‍

ഇന്‍ഡോര്‍: ഭൂമി കൈയ്യേറി നിര്‍മ്മിച്ചെന്നാരോപിച്ച് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ത്യാഗിയെന്ന കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. തടയാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന ആശ്രമത്തിലെ 46 ഏക്കറോളം സ്ഥലം കൈയ്യേറിയതാണെന്നാണ് അധികൃതര്‍ പറയുന്നത്.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശ്രമം പൊളിച്ചു മാറ്റിയത്. കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നംദെയോ ദാസ് ത്യാഗി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ത്യാഗിക്ക് നോട്ടീസ് നല്‍കി രണ്ട് മാസത്തിന് ശേഷം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേന്‍ അധികൃതരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഇന്‍ഡോറിലെ ജാമോര്‍ഹി ഗ്രാമത്തിലെ ഈ സ്ഥലം 2016 ല്‍ ഗോസംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ചതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശര്‍മ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →