“വീ ദിദ് ഇറ്റ് ജോ” , ബിഡനോട് കമലാ ഹാരിസ്: വൈറലായി ഫോണ്‍ വിളി

യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് വിജയം ഉറപ്പിച്ച ശേഷം ജോ ബിഡനെ വിളിക്കുന്ന വീഡിയോ വൈറല്‍. നമ്മള്‍ അത് ചെയ്തു, നിങ്ങള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ പോകുന്നു-എന്ന് കമല ഹാരിസ് ബിഡനോട് ഫോണില്‍ പറയുന്ന രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പെന്‍സില്‍വാനിയയില്‍ കൂടി ഡെമോക്രാറ്റുകള്‍ വിജയം നേടിയ ഉടനെയാണ് കമല ജോ ബിഡനെ വിളിച്ചത്.വി ഡിഡ് ഇറ്റ് ജോ, യു ആര്‍ ഗോയിംഗ് ടു ബി ദ നെക്സ്റ്റ് പ്രസിഡന്റ് ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ്സ്– എന്നു പറയുന്ന സ്വന്തം വിഡിയോ കമല തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫ് ഹാരിസിനെ കെട്ടിപ്പിടിക്കുന്നതിന്റെ ചിത്രങ്ങളും നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു എന്ന് എഴുതിയ ട്വീറ്റും വൈറലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →