ബീഹാറിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്

പറ്റ്ന: ചൊവ്വാഴ്ച (10/11/20) വോട്ടെണ്ണല്‍ നടക്കാനിരിക്കെ സ്ഥാനാര്‍ഥികളെയെല്ലാം പറ്റ്നയിലെ ഹോട്ടലിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട് . തൂക്കുസഭയാണ് വരുന്നതെങ്കില്‍ പഞ്ചാബിലേക്കോ രാജസ്ഥാനിലേക്കോ എം.എല്‍.എ.മാരെ മാറ്റിയേക്കും. ബിജെപി വിലപേശല്‍ നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഈ മുന്നൊരുക്കം. മൂന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സുര്‍ജെവാലയെയും അവിനാശ് പാണ്ഡെയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാറ്റ്നയിലേക്ക് അയച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →