കാസര്‍കോട്: സോഷ്യല്‍ മീഡിയ വഴി പഞ്ചായത്ത് അംഗത്തെ അപമാനിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഭീമനടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറും കുറുക്കുട്ടി പോയില്‍ സ്വദേശിയുമായ ബഷീർ എന്ന എല്‍ബിക്കെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കരിന്തളം പഞ്ചായത്തിലെ കുറുക്കുട്ടി പോയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ബശീര്‍ വാര്‍ഡ് മെമ്പര്‍ രവിക്കെതിരെ വളരെമോശമായ ഭാഷാ പ്രയോഗത്തിലൂടെ ഫെയ്‌സ് ബുക്കില്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തത്.
സജീവ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ ഓട്ടോഡ്രൈവര്‍ ബശീര്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത് മാനഹാനി ഉണ്ടാക്കിയെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രവി നല്‍കിയ പരാതിയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇതുസംബന്ധിച്ച കഴിഞ്ഞ 15 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന രവി പി.വി എന്ന കോഹിനൂര്‍ ബാബു പറയുന്നത് ഈ വര്‍ഷം നടന്ന കനത്ത കാലവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പെട്ട കൂരാംകുണ്ട് വാര്‍ഡിലെ കുറുക്കുട്ടി പോയില്‍ പ്രദേശത്തെ ചിറംകടവ് കായിലംകോട് റോഡിന്റെ ആദ്യഭാഗത്തുളള കുത്തനെയുളള വളവില്‍ ചില ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഗ്രാമ പഞ്ചായത്തംഗം എന്ന നിലയില്‍ അടിയന്തിരമായി വികസന സ്റ്റാന്റിംഗ് ചെയര്‍ പേഴ്‌സണ്‍ ,അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കമുളള ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ റോഡിന്റെ അവസ്ഥ കാണുകയും തുടര്‍ന്ന് തകര്‍ന്ന ഓടയ്‌ക്കും റീ ടാറിംഗ് പ്രവര്‍ത്തനത്തിനുമായി 12 ലക്ഷം രൂപ നീക്കി വയ്‌ക്കുകയും ചെയ്‌തിരുന്നു.
കാസര്‍കോട് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച റോഡിന്റെ റീടാറിംഗ് തുടങ്ങാനിരിക്കെ പൊട്ടപ്പൊളിഞ്ഞ റോഡിന്റെ ഏതാനം ഭാഗങ്ങള്‍ ഫേസ് ബുക്കിലിട്ട അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചു. ആവശ്യമായ ഫണ്ട് ലഭ്യമാക്കിയ ഗ്രാമ പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞ ബശീറിന്റെ കമന്റെ കാര്യങ്ങള്‍ മനസിലാക്കാതെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുളള ബശീറിന്റെ ഫെയ്സ് ബുക്കിലൂടെയുളള അസത്യ പ്രചരണം രാട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.