ബെംഗളൂരു വിമാനത്താവളത്തില്‍ കാലുറയില്‍ ഒളിപ്പിച്ചുകടത്തിയ 143 കിലോഗ്രം സ്വര്‍ണ്ണം പിടിച്ചു.

ബെംഗളൂരു: ഉരുക്കി പരത്തി കാലുറയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 143 കിലോ ഗ്രാം സ്വര്‍ണ്ണം ദുബൈയില്‍ നിന്ന്‌ ബാംഗളൂരുവില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന പിടിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കുടക്‌ സ്വദേശി കെ മുഹമ്മജ്‌ (25) കസ്‌റ്റംസ്‌ പിടിയിലായി. 73 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ്‌ പിടിച്ചെടുത്തത്‌.

അനധികൃതമായി കടത്തിയ 150 ഗ്രം തൂക്കമുളള സ്വര്‍ണ്ണചെയിനുമായി ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശി വെങ്കിടേശിനെ (29) അറസ്റ്റ്‌ ചെയ്‌തു. 7.78 ലക്ഷം രൂപ വിലവരുന്നതാണ്‌ ചെയിന്‍ . കുവൈത്തില്‍ നിന്നുളള യാത്രക്കാരനാണ്‌ വെങ്കിടേശ്‌. ഉരുക്കി പശരൂപത്തിലാക്കി ചെരുപ്പില്‍ ഒട്ടിച്ച നിലയില്‍ കടത്തിയ 12.77 ലക്ഷം രൂപ വിലവരുന്ന 250 ഗ്രാം സ്വര്‍ണ്ണം ദുബൈയില്‍ നിന്നെത്തിയ ഹൊന്നാവര്‍ സ്വദേശി വികെ മുഹമ്മദ്‌ അശ്രഫ്‌ (31) ല്‍ നിന്ന്‌ പിടികൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →