വൈറ്റ് ഹൗസിനു പുറത്ത് വൈ എം സി എ ഗാനത്തിനൊത്ത് ചുവടുവച്ച് ബൈഡൻ ആരാധകർ

വാഷിംഗ്ടൺ: ജോ ബൈഡന്റെ വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് നൂറു കണക്കിനാളുകൾ വൈറ്റ് ഹൗസിനു വെളിയിൽ നൃത്തം ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ പ്രചരണ ഗാനമായി ഉപയോഗിക്കപ്പെട്ട ‘വൈ എം സി എ’ എന്ന ഗാനം തന്നെയാണ് ചുവടുവയ്ക്കാനായി ബൈഡൻ അനുകൂലികൾ തെരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമായി. നൂറു കണക്കിനാളുകൾ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →