പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുഗ്രാം: പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. 3 -11-2020 ചൊവ്വാഴ്ച വെടിയേറ്റ പൂജ ശർമ (26) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്.

മോട്ടോർ ബൈക്കിൽ എത്തിയവരാണ് വെടിവെച്ചത്. ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അജ്ഞാതർ പിന്തുടർന്ന് വെടിയുതിർത്തത്. മോഷണശ്രമം പരാജയപ്പെട്ടപ്പോഴാണ് വെടിവെച്ചതെന്ന് പോലിസ് പറയുന്നു. ഇരുവരെയും വെടിവെച്ചെങ്കിലും തലയ്ക്ക് വെടിയേറ്റ പൂജ അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്നുമാണ് റിപ്പോർട്ട്. ബൈക്കിലെത്തിയ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ചത്തീസ്ഗഡ് സ്വദേശിയായ പൂജ ഗുരുഗ്രാമിലെ ഐടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പ്രതിശ്രുത വരനും ഗുരുഗ്രാമിലായിരുന്നു ജോലി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →