പ്രവർത്തന മികവിനുള്ള ദേശീയ റെയിൽവേ പുരസ്കാരം വൈ. സെൽവിന്

കൊച്ചി: പ്രവർത്തന മികവിനുള്ള ദേശീയ റെയിൽവേ പുരസ്കാരം തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഓപ്പറേഷൻസ് മാനേജർ വൈ. സെൽവിന് ലഭിച്ചു.

ഡിവിഷനിൽ 45 ശതമാനത്തിന് താഴെയായിരുന്ന ട്രെയിനുകളുടെ സമയ കൃത്യത 85 ശതമാനമായി ഉയർത്തുന്നതിന് സ്വീകരിച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കുന്നതിനും വേഗം കൂട്ടുന്നതിനും വിവിധ നടപടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓപ്പറേറ്റിംഗ് വിഭാഗം നടപ്പാക്കി. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് 2008 ബാച്ചിലെ ഉദ്യോഗസ്ഥനാണ് വൈ. സെൽവിൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →