കസ്റ്റംസ് ഉദ്യോഗസ്ഥരെ തളളിയിട്ട് യാത്രക്കാരന്‍ രക്ഷപെട്ടു.

കരിപ്പൂര്‍: കസ്റ്റംസ് ഉദ്യോഗസ്ഥരെ തളളിമാറ്റി യാത്രക്കാരന്‍ രക്ഷപെട്ടു. ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിലമ്പൂര്‍ നമ്പൂരിപ്പൊട്ടി സ്വദേശി മൂസന്‍(20) ഉദ്യോഗസ്ഥരെ തളളിമാറ്റി രക്ഷപെട്ടത്. 5.11.2020 വ്യാഴാഴ്ച വൈകിട്ട് ദുബായില്‍ നിന്നുളള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് മൂസന്‍ കരിപ്പൂരിലെത്തിയത്.

സ്വര്‍ണ്ണമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പപരിശോധനക്കായി മാറ്റി നിര്‍ത്തി. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടനുഭവ പെട്ടതിനെ തുടര്‍ന്ന് കൊണ്ടോട്ടി സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എക്‌സ്‌റേ പരിശോധനകൂടി ലക്ഷ്യമിട്ടായിരുന്നു ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്തിയ ഉടനെ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തളളിമാറ്റി ഇയാള്‍ രക്ഷപെടുകയായിരുന്നു. ദേശീയ പാതയിലെത്തിയ യുവാവ് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ കയറിയാണ് രക്ഷപെട്ടത്.

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന കസ്റ്റംസ് പരാതിയില്‍ ഇയാള്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. കൊണ്ടോട്ടിയില്‍ നിന്നും കയറിയ യുവാവ് കൊട്ടൂക്കരയില്‍ ഇറങ്ങിയെന്ന ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. ഇയാളുടെ വീട്ടില്‍ കൊണ്ടോട്ടി പോലീസും മലപ്പുറം പ്രിവന്റീവ് കസ്റ്റംസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →