തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രവീന്ദ്രന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കളളപ്പണക്കേസില്‍ അറസ്റ്റിലായ എം ശിവശങ്കരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 7.11.2020 ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രവീന്ദ്രന്‍ ഇഡിക്കു മുന്നില്‍ ഹാജരാകില്ല.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റ് ചെയ്‌തിരുന്നത്. സ്വര്‍ണ്ണകടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ കളളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എം ശിവശങ്കറിന്‍റെ അറസ്റ്റ് സര്‍ക്കാരിനേയും സിപിഎം നേയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കുകൂടി കേസുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

