വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ്ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ് ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ഇതുസംബന്ധിച്ച് മന്ത്രി എകെ ബാലന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ വച്ചെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു.

പുതിയ ചില വ്യവസ്ഥകളില്‍ ഘടക കക്ഷി മന്ത്രിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്നണിയില്‍ പ്രതിസന്ധികള്‍ക്കിടയാക്കുമെന്നും അത് തെരഞ്ഞെടുപ്പു പാശ്ചാത്തലത്തില്‍ ഗുണകരമാവില്ലെന്നും വിലയിരുത്തി. ഇത് മന്ത്രിമാരുടെ അധികാരം കവരാനിടയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.ഇത്തരം വ്യവസ്ഥകള്‍ ഉപസമിതിയുടെ യോഗത്തിന് ശേഷം മാറ്റിയിട്ടുണ്ട്.

എന്നാല്‍ മന്ത്രിമാര്‍ അറിയാതെ വകുപ്പ് സെക്രട്ടറിമാര്‍വഴി ഫയലുകള്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന വിവാദ വ്യവസ്ഥ നിലനിര്‍ത്തി. ഇക്കാര്യത്തിലും ഉപസമിതി യോഗത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും ,കെ കൃഷ്ണന്‍കുട്ടിയും വിയോജന കുറിപ്പ നല്‍കിയിട്ടുണ്ട്. ഇതും മന്ത്രിസഭായോഗം പരിഗണിക്കും.

എന്‍ഫോഴ്‌സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ അമിതമായ കടന്നുതയറ്റത്തെ പ്രതിരോധിക്കാനുളള നിയമ പരിശോധന സര്‍ക്കാര്‍ നടത്തിയെങ്കിലും മന്ത്രിസഭാ യോഗത്തില്‍ അക്കാര്യം ചര്‍ച്ചയായില്ല. ഒരുമേശക്കിരുപുറവും രണ്ടുപേര്‍ ഇരുന്ന് കഴിക്കാവുന്ന വിധത്തില്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നുളള എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അതും പരിഗണിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് കഴിഞ്ഞേ ബാറുകള്‍ തുറക്കുന്നത് പരിഗണിക്കാനാവൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →