തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് കൂടുതലറിയാൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്താൻ തീരുമാനിച്ചു.
4 -11-2020 ബുധനാഴ്ച രാവിലെ 9.10 മണിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിലാണ് പരിശോധന നടത്താനായി എത്തിയത്. കർണാടക പോലീസും സിആർപിഎഫും, ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ എട്ടംഗ സംഘമാണ് എത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർ പുറത്ത് കാത്തു നിൽക്കുകയാണ്.
ബിനീഷ് കോടിയേരിയുടെ പിതാവും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ” കോടിയേരി ” എന്ന ഈ വീട്ടിൽ
താമസിച്ചിരുന്നു. ബിനിഷ് കോടിയേര യുടെ പേരിലുള്ള വീടാണിത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റുണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ എകെജി സെന്ററിനടുത്ത് പാർട്ടി അനുവദിച്ച ഫ്ളാറ്റിലേക്ക് മാറി.സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
ബിനീഷ് കോടിയേരിയുടെ ബാങ്ക് നിക്ഷേപവും ആദായ നികുതി റിട്ടേണ്‍സും തമ്മിലുള്ള വ്യത്യാസമാണ് എന്‍ഫോഴ്സുമെന്റ് ഡയറക്ടേറ്റിന്റെ ഈ നടപടിക്കു പിന്നില്‍. തിരുവനന്തപുരത്ത് ബിനീഷ് കോടിയേരി ബന്ധപ്പെട്ടിട്ടുള്ള ബിസിനസ്സ് സംരംഭങ്ങള്‍ ഏറെയാണെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ ലത്തീഫ് ആണ് ബിനാമി ആയി നിന്നിട്ടുള്ളത് എന്നും പറയുന്നു. കോടി കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്നു എന്നു പറയുമ്പോള്‍ അതിന്റെ സ്രോതസ്സിനെ പറ്റിയുള്ള അന്വേഷണവും ആവശ്യമാണ്.

