മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. 04/11/2020 ബുധനാഴ്ച രാവിലെ അർണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. അർണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ റിപ്പബ്ലിക് ടി വി തന്നെ പുറത്തുവിട്ടിട്ടുണ്ട്.
അർണബിന്റെ വീട് വളഞ്ഞായിരുന്നു പോലീസ് നടപടി. പൊലീസ് കയ്യേറ്റം ചെയ്തതായി അർണബിന്റെ കുടുംബം ആരോപിച്ചു.
റിപ്പബ്ലിക് ടി വി യിൽ ഇൻ്റീരിയർ ഡിസൈനിംഗ് നടത്തിയ അൻവ നായിക് എന്നയാളുടെയും അദ്ദേഹത്തി ന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

