ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് വരുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍ വലിക്കുന്നതിനും ചാര്‍ജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ ബാങ്ക്ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നത്. ബാങ്ക്ഓഫ് ബറോഡ നവംബറില്‍ തന്നെ പ്രത്യേക നിരക്ക് ഈടാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിമാസം മൂന്നുതവണ പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും സൗജന്യമായിരിക്കും. അതിന് ശേഷം പണം പിന്‍വലിക്കുന്നതിന് 150 രൂപയും നിക്ഷേപിക്കുന്നതിന് 40 രൂപയും ഈടാക്കാനാണ് തീരുമാനം. കറന്റ് അക്കൗണ്ടിനും ഓവര്‍ഡ്രാഫ്റ്റിനും നിയന്ത്രണങ്ങളുണ്ടാവും. കറന്റ് അക്കൗണ്ടിലും പണം നിക്ഷേപിക്കുന്നതിനുംപിന്‍വലിക്കുന്നതിനും ചാര്‍ജുണ്ടാവും. ഓവര്‍ഡ്രാഫ്റ്റിനും പ്രത്യേകം ചാര്‍ജുണ്ടാവുമെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസുള്‍പ്പടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →