ബംഗളൂരു: ബിനീഷിന്‍റെ കസ്റ്റഡി കാലാവധി 5 ദിവസംകൂടി നീട്ടി. നാലുദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തീകരിച്ചശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബംഗളൂരു സിറ്റി സെഷന്‍സ് കോടതി കസ്റ്റഡികാലാവധി നീട്ടിയത്.
ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്നുമുളള ഈഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് രണ്ടുദിവസം ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ കസ്റ്റഡി കാലാവധി് നീട്ടണമന്നും ഇഡി അഭ്യര്‍ത്ഥിച്ചു.,
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബിനീഷ് കോടതിയില്‍ പറഞ്ഞു. നടുവിന് വേദനയുണ്ടെന്നും 10 തവണ ഛര്‍ദ്ദിച്ചെന്നും ബിനീഷ് പറഞ്ഞെങ്കിലും കോടതി കസ്റ്റഡി ഒഴിവാക്കിയില്ല.

