ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ വെല്ലുവിളികളെ അതിജീവിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്. 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചൈനയുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ഷീ ജിന്‍പിങ് 15 വര്‍ഷത്തേക്ക് മുന്നോട്ടുവെച്ചിട്ടുള്ള വിഷന്‍ 2035 പാര്‍ട്ടിയുടെ 19മത് കേന്ദ്ര കമ്മിറ്റിയുടെ അഞ്ചാമത് പ്ലീനറി സെഷന്‍ അംഗീകരിച്ചതോടെയാണിത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിന്‍പിങിന്റെ വിദേശ രാജ്യങ്ങളോടുള്ള നയവും കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയോടുള്ള പ്രകോപനം രാജ്യം തുടരുമെന്നും ഈ ശൈത്യകാലത്ത് തന്നെ സൈനീക നീക്കം ആരംഭിക്കുമെന്നുമാണ് മനസിലാവുന്നതെന്ന് ഡല്‍ഹിയിലെ വിദേശകാര്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
അതേവര്‍ഷം അഞ്ച് വര്‍ഷത്തെക്കുള്ള ചൈനയുടെ സാമ്പത്തിക പരിപാടിയും യോഗം അംഗീകരിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെക്കുള്ള സാമ്പത്തിക പരിപാടി പ്രഖ്യാപിക്കുന്ന ഏക പ്രധാനപ്പെട്ട രാജ്യമാണ് ചൈന. 1ചൈനയെ കൂടുതല്‍ സ്വാശ്രയ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനും അമേരിക്കയൊടുള്ള ആശ്രിതത്വം കുറയ്ക്കുകയുമാണ് ഷീ ജെന്‍പിങ് ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സമീപനമായിരിക്കും പുതിയായി നടപ്പിലാക്കപ്പെടുകയെന്നാണ് സൂചന.
953 മുതലാണ് ചൈന അഞ്ച് വര്‍ഷത്തെ സാമ്പത്തിക പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.15 വര്‍ഷത്തെക്കുള്ള ഷീ ജെന്‍പിങ്ങിന്റെ പദ്ധതി ചര്‍ച്ച ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉണ്ടെന്നാണ് ചൈന നിരീക്ഷകര്‍ പറയുന്നത്. ജീവിത കാലം മുഴുവന്‍ പ്രസിഡന്റായിരിക്കാനുളള ഷീ ജിന്‍പിങിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ചൈന വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.രണ്ട് തവണ മാത്രമെ ഒരാള്‍ക്ക് പ്രസിഡന്റായിരിക്കാന്‍ പാടുള്ളവെന്ന വ്യവസ്ഥ ചൈന 2018 ല്‍ നീക്കിയിരുന്നു. ഷീ ജെന്‍പിങ്ങിന് വേണ്ടിയായിരുന്നു ഈ വ്യവസ്ഥ നീക്കിയത്.

