സ്ത്രീകളെ പ്രലോഭിപ്പിച്ച് ലൈംഗിക വീഡിയോകളെടുത്ത് പോൺ സൈറ്റുകൾക്ക് വിറ്റ ബസ് കണ്ടക്ടർ അറസ്റ്റിൽ

മുംബൈ: ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ പ്രലോഭിപ്പിച്ച് ലൈംഗിക വൃത്തിയിലേർപ്പെടുകയും വീഡിയോ ചിത്രീകരിച്ച് പോൺ സൈറ്റുകൾക്ക് വിൽക്കുകയും ചെയ്ത ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു .
താനെ മുനിസിപ്പൽ ട്രാൻസ്പോർടിലെ കണ്ടക്ടർ മിലിന്ദ് സഡെ (32) യെ ആണ് അറസ്റ്റു ചെയ്തത്.

ഭാര്യ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുകയും അതിൻ്റെ വീഡിയോ ഫോണിൽ പകർത്തുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. മുഖം വീഡിയോയിൽ പതിയുകയില്ലെന്ന് സ്ത്രീകളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ വീഡിയോകളിൽ സ്ത്രീകളെ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിരുന്നു. ഈ വീഡിയോകൾ ഇയാൾ പോൺ സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു.

ഇരയായ ഒരു സ്ത്രീയുടെ ബന്ധു വീഡിയോ കാണുകയും അങ്ങനെ പൊലീസിൽ പരാതിയെത്തുകയും ചെയ്യുകയായിരുന്നു.

ഇത്തരം വീഡിയോകൾ വിൽപന നടത്തിയതു വഴി 2019 ജൂൺ മുതൽ നവംബർ വരെ 5 ലക്ഷം രൂപ സമ്പാദിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു അശ്ലീല വെബ് സൈറ്റിൽ അപ് ലോഡ്‌ ചെയ്ത 62 അശ്ലീല ക്ലിപ്പുകൾ പൊലീസുകാർ കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 376 (എൻ) (2), 452 (അതിക്രമം), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Share
അഭിപ്രായം എഴുതാം