ബംഗാളിൽ ബി ജെ പി പ്രവർത്തകൻ്റെ മൃതദേഹം മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ , കൊലപാതകമെന്ന് ബി ജെ പി സംസ്ഥാന ഘടകം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ബി ജെ പി പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ബന്ധപ്പെട്ട് ആരോപണവുമായി ബി ജെ പി സംസ്ഥാന ഘടകം രംഗത്തു വന്നു. തങ്ങളുടെ പ്രവർത്തകൻ്റെത് കൊലപാതകമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. പകപോക്കലിനായി രാഷ്ട്രീയ ഗുണ്ടകൾ ചെയ്തതാണിതെന്നും ബി ജെ പി ആരോപിക്കുന്നു.

നദിയ ജില്ലയിലെ ഗയേഷ് പൂരിലാണ് 1-11-2020 ഞായറാഴ്ച ബിജെപി പ്രവര്‍ത്തകനായ ബിജോയ് ഷിൽ (34) എന്ന യുവാവിൻ്റെ മൃതദേഹം മരത്തിൽ നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. രാഷ്ട്രീയ ഗുണ്ടകൾ ബിജോയ് ഷില്ലിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബവും ആരോപിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം