ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ്‌ കോടിയേരിയെ തിരികെ ഇ.ഡി ഓഫീസിലെത്തിച്ചു

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ‌ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിനീഷ്‌ കോടിയേരിയെ സ്‌കാനിംഗിനും രക്ത പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്ന്‌ രാത്രിയോടെ ബിനീഷ്‌ ആശുപത്രി വിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം ആശുപത്രിയില്‍ നിന്ന്‌ പുറത്തേക്ക്‌ കൊണ്ടുപോകുകയും സ്‌കാനിംഗിന്‌ വിധേയനാക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ വീണ്ടും ആശുപത്രിയിലേക്ക്‌ തന്നെ കൊണ്ടുവന്നു. ലാബ്‌ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയി.

ബിനീഷ്‌ ദീര്‍ഘനേരം ഇരുന്നതിനാലുളള നടുവേദനയാണെന്ന്‌ ഇ.ഡി അധികൃതര്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാലാണ്‌ മറ്റ്‌ ആശുപത്രികളിലേക്ക്‌ മാറാറാതിരുന്നതെന്നാണ് ‌ വിവരം. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അഭിഭാഷകര്‍ ആരോപിച്ചു.

ഇത്‌ മൂന്നാം ദിവസമാണ്‌ ബിനീഷിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്‌. ഇന്നത്തെ ചോദ്യം ചെയ്യലിന്‌ ശേഷം സ്റ്റേറ്റ്‌മെന്റുകളില്‍ ബിനീഷ്‌ ഒപ്പ്‌ വെയ്‌ക്കണ്ടതുണ്ട്‌. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെയും ചോദ്യം ചെയ്യല്‍ തുടരും. ഉച്ചയോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച്‌ കോടതിയിലേക്ക്‌ കൊണ്ടുപോകാനാണ്‌ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്‌. ഇനി കസ്‌റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →