ഇന്തോ-ബംഗ്ലാ അതിര്‍ത്തി അനധികൃതമായി കടന്ന അഞ്ച് ബംഗ്ലാദേശികളും 12 ഇന്ത്യന്‍ പൗരന്മാരും പിടിയില്‍

നാദിയ: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഇന്തോ-ബംഗ്ലാ അതിര്‍ത്തി അനധികൃതമായി കടന്നതിന് അഞ്ച് ബംഗ്ലാദേശികളെയും 12 ഇന്ത്യന്‍ പൗരന്മാരെയും അതിര്‍ത്തി സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അര്‍ദ്ധസൈനിക വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.നാദിയ ജില്ലയിലെ രാംനഗര്‍ ഔട്ട്പോസ്റ്റിന് സമീപത്താണ് സംഭവം.ബംഗ്ലാദേശിലെ ബന്ധുക്കളെ കാണാനായി ബെനാപോള്‍ പ്രദേശം വഴി അതിര്‍ത്തി കടന്ന് മടങ്ങുകയായിരുന്നുവെന്ന് അറസ്റ്റിലായ ഇന്ത്യക്കാര്‍ പറഞ്ഞു.
ജോലി ചെയ്യാനായി തങ്ങള്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്നാണ് പിടിയിലായ ബംഗ്ലാദേശികള്‍ പറഞ്ഞത്.പിടികൂടിയവരെല്ലാം ഹന്‍സ്‌കാലി പോലീസ് സ്റ്റേഷനിന് സേന കൈമാറി.

Share
അഭിപ്രായം എഴുതാം