ബംഗളൂരു: ഇ ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി നാലാംദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 1-11-2020 ഞായറാഴ്ച ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇഡി ഓഫീസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തിരുന്നു.
ബി കാപിറ്റല്‍ ഫോറക്സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്. ഈ കമ്പനികളില്‍ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നും കണ്ടെത്തി. ഇതോടൊപ്പം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിന്റെ മയക്കുമരുന്ന് ബന്ധം കണ്ടെത്താനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ്. അന്വേഷണ ഏജൻസികൾക്ക്പല നിര്‍ണായക വിവരങ്ങളും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

