കമ്പനിയുടെ നടപടി ട്വീറ്റ് നീക്കം ചെയ്യാത്ത പക്ഷം കൊലപാതക ആഹ്വാനത്തിന് ട്വിറ്ററിനെതിരെയും നടപടിയെടുക്കുമെന്ന ഫ്രാൻസിൻ്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ
പാരീസ്: ഫ്രാൻസിനെതിരായ അക്രമത്തെ മഹത്വവത്കരിച്ച മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. ട്വീറ്റ് നീക്കം ചെയ്യാത്ത പക്ഷം കൊലപാതക ആഹ്വാനത്തിന് ട്വിറ്ററിനെതിരെയും നടപടിയെടുക്കുമെന്ന് ഫ്രാൻസ് ട്വിറ്ററിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്വീറ്റ് നീക്കം ചെയ്തത്.
മഹാതിറിന്റെ അക്കൗണ്ട് “ഉടൻ സസ്പെൻഡ് ചെയ്യണം” എന്ന് ഫ്രാൻസിലെ ട്വിറ്റർ മാനേജിംഗ് ഡയറക്ടറോട് താൻ പറഞ്ഞതായി സെഡ്രിക് ഓ പറഞ്ഞു.
ഫ്രഞ്ച് ജനതയുടെ മരണം ന്യായീകരിക്കപ്പെടുമെന്നും ഫ്രാൻസുകാരെ കൊന്നൊടുക്കാൻ മുസ്ലീംഗങ്ങൾക്ക് എല്ലാ അവകാശവും ഉണ്ട് എന്നുമായിരുന്നു 95 കാരനും മുൻ മലേഷ്യൻ പ്രധാനമന്ത്രിയുമായ മഹാതിർ മുഹമ്മദ് വ്യാഴാഴ്ച (29/10/20) ട്വീറ്റ് ചെയ്തത്.
മുഹമ്മദ് നബിയുടെ കാർടൂൺ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെടുകയും ഫ്രാൻസും ഇസ്ലാമിക രാജ്യങ്ങളും പരസ്പരം പ്രസ്താവനകളാൽ ഏറ്റുമുട്ടുകയും ചെയ്യുന്നതിനിടയിലായിരുന്നു മഹാതിർ മുഹമ്മദിൻ്റെ ട്വീറ്റ്.
മഹാതിർ രണ്ടുതവണ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു.

