കൊച്ചി: ലൈഫ് മിഷന് സിഇഒ യു.വി. ജോസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ചോദ്യം ചെയ്യലിനായി 31-10 -2020 ശനിയാഴ്ച ഹാജരാകാന്‍ യു.വി. ജോസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് യു.വി. ജോസിനെ ചോദ്യം ചെയ്യുന്നത്.
അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കർ ലൈഫ്മിഷൻ ഫ്ളാറ്റ് നിർമാണം യൂണിടാക്കിന് കരാര്‍ നല്കാന് സമ്മർദ്ദം ചെലുത്തിയെന്ന് ഇ ഡി യ്ക്ക് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ നേരത്തെ യു.വി. ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ്മിഷൻ സി ഇ ഒ എന്ന നിലയിൽ സംസ്ഥാന സര്‍ക്കാരിന് വേണ്ടി വടക്കാഞ്ചേരി റെഡ് ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസ് ആയിരുന്നു.

