കോട്ടയം: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്‍റെ ശാഖകള്‍ കണ്ടുകെട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഓഫീസിലെ പണവും സ്വര്‍ണ്ണവും അനുബന്ധ രേഖകളും റവന്യൂ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തുന്ന പരിശോധനകളുടെ ഭാഗമായിട്ടാണ് നടപടി.
വ്യാഴാഴ്ച (29.10.2020) രാവിലെ ആരംഭിച്ച റെയിഡ് വൈകിട്ട് 5 നാണ് അവസാനിച്ചത്. ആര്‍ ഡിഒ,തഹസീല്‍ദാര്‍, ഡെപ്യൂട്ടി തഹ്‌സീല്‍ദാര്‍,പോലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത ആധാരങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ട്രഷറികളിലേക്ക് മാറി.

