യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ചെറുവത്തൂര്‍: യുവാവിനെ ട്രെയില്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിലെ കെ.പി.അബുവിന്‍റെ മകന്‍ പ്രവീണ്‍(32)ആണ് മരിച്ചത്. ചെറുവത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രവീണ്‍. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍.

ഏറെ വൈകിയിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്നവര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷനുസമീപം മുണ്ടക്കണ്ടത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച വിവരം അറിഞ്ഞത്.

മാധവിയാണ് മാതാവ്. സുനിത,പ്രീത, പ്രമിത എന്നിവര്‍ സഹോദരിമാരാണ്. ചന്ദേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →