കാസര്‍ഗോഡ്: രണ്ട് മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ .ചെമ്മനാട് പഞ്ചായത്തില്‍ താമസക്കാരനായ പി മനാഫ്(42) ആണ് ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയില്‍ മനാഫ് ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തളളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കിടപ്പുമുറിയില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നതാനാല്‍ പോലീസിന് ആദ്യം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. കോവിഡ് നെഗറ്റീവ് ആയതോടെ പതി ഒളിവില്‍ പോവുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മനാഫിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. മേല്‍പ്പറമ്പ് എസ്‌ഐ പത്മനാഭനാണ് അന്വേഷണ ചുമതല.പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല.

