ദീപിക പദുക്കോണിൻ്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് , 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവും കണ്ടെത്തിയതായി സൂചന

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബോളിവുഡിലെ പ്രമുഖരുടെ മയക്കുമരുന്ന് ബന്ധത്തിൻ്റെ ചുരുളഴിക്കുകയാണ് ഉദ്യോഗസ്ഥർ. നടി ദീപിക പദുക്കോണിൻ്റെ മാനേജരായ കരിഷ്മ പ്രകാശിൻ്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. വീട്ടിൽ നിന്നും 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് കരിഷ്മ പ്രകാശിനെ നേരത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.

റെയ്ഡ് സമയത്ത് കരിഷ്മ പ്രകാശ് വീട്ടിലില്ലായിരുന്നു എന്നും പരിചയക്കാരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചിലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →