കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. , 22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കോഴിക്കോട് വടകര സ്വദേശി സിദ്ധിക്കി(31)ല്‍ നിന്നാണ് 22ലക്ഷം രൂപക്കുളള 435 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.ശരീരത്തിനകത്ത് വച്ചാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇയാള്‍ കരിപ്പൂരിലിറങ്ങിയത് .

ഡ്യൂട്ടി കമ്മീഷണര്‍ കിരണ്‍, സൂപ്രണ്ട് കെകെ പ്രവീണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം ,സന്തോഷ്, ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവീല്‍ദാര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണകടത്ത് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →