മലപ്പുറം: മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസിയായ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദൂള്‍ കരിം ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. . ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് നോട്ടീസ്.
മന്ത്രിയുടെ വാട്‌സാപ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് കഴിഞ്ഞ ദിവസം യാസര്‍ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി ഐടി സെല്ലിന്‍റെ നേതൃത്വത്തില്‍ വാട്‌സാപ്പ് ഹാക്ക് ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തല്‍.
മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ട യാസറിനെ നാട്ടിലെത്തിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായം കെടി ജലീല്‍ തേടിയെന്ന് സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.