തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് 26 പേര്‍ അര്‍ഹരായി . ചലചിത്ര ഗവേഷണം പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയത്. പി.കെ റോസി, ലെനിന്‍ രാജേന്ദ്രന്‍, പികെ നായര്‍ എന്നിവരുടെ പേരിലുളള 50,000 രൂപയുടെ ഫെലോഷിപ്പിന് അനിറ്റ ഷാജിക,ഡോ. കെ.ദിവ്യ,രാജരാജേശ്വരി അശോക് എന്നിവര്‍ അര്‍ഹരായി.
പിഎന്‍ ഗോപീകൃഷ്ണന്‍, ഹരികൃഷ്ണന്‍.എസ്, ഹരിപ്രസാദ് അത്താണിക്കല്‍, വിദ്യ മുകുന്ദന്‍, ഡോ.ഹരീഷ് ശക്തിധരന്‍, ഡോ.അമീറ വിയു, കുര്യന്‍ കെ. തോമസ്, ജെയിംസ് ജോസഫ്, ഡോ. സംഗീതാ ചേനംപുല്ലി,പിവി മഞ്ചു,ഇപി ശ്രികല, എംഎസ് അജിത് കുമാര്‍, എഎസ് സഞ്ജുന, എം സ്വാതി ലക്ഷ്മി വിക്രം,വിഷ്ണുരാജ് പി, ബ്ലെയ്‌സ് ജോണി,ഷെസിയാ സലിം,സാബുപ്രവദാസ്, ജെ രാജശേഖരന്‍, അഞ്ജന കെഎസ്, അനുശ്രി ചന്ദ്രന്‍ സി. എന്നിവരാണ് 50,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ച മറ്റുളളവര്‍. 14 പേര്‍ക്ക് 25,000 രൂപയുടെ റിസര്‍ച്ച് ഗ്രാന്‍റ് നല്‍കും.

