ന്യൂഡല്‍ഹി: മുന്‍ ഐആര്‍ എസ് ഉദ്യോഗസ്ഥനും, മുന്‍ പ്രധാന മന്ത്രി ഇന്തിരാഗാന്ധിയുടെ ഓഫീസിലെ ഡയറക്ടര്‍ പദവിയടക്കം കേന്ദ്രസര്‍വീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ച എ.ആര്‍ ശങ്കരനാരായണന്‍(95) അന്തരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര അന്തിക്കാട്ട് കുടുംബാംഗമാണ്. ഡല്‍ഹിയില്‍ മകള്‍ ഡോ.എ.എസ് ലതക്കൊപ്പമായിരുന്നു താമസം. ലോഥി റോഡ് ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
ഇന്ദിരാ ഗാന്ധിയുടെ ഓഫീസില്‍ നിര്‍ണ്ണായക സ്വാധീനമുളള മലയാളി എന്ന നിലയിലാണ് ഇദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. ഭാര്യ എം.കെ.ശാരദ. മക്കള്‍ ഡോ. എ.എസ് ലത( എന്‍ഡോക്രനോളജിസ്റ്റ് ,ഡല്‍ഹി), സുധാശങ്കര്‍(സര്‍ട്ടിഫൈഡ് നോണ്‍ വയലന്‍റ് കമ്മ്യൂമിക്കേഷന്‍ ട്രെയിനര്‍,ഡല്‍ഹി), മരുമക്കള്‍ ഡോ.എ.പി മിശ്ര(ഡല്‍ഹി), ഡോ. ദീപാങ്കര്‍ റോയി(ഓര്‍ഗനൈസേഷന്‍ ഡെവലപ്പ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റ് ,ഡെല്‍ഹി)