റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കും – കത്തോലിക്ക സഭ

October 24, 2020 - 12:56 pm

കൊച്ചി: ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കുമെന്ന് കത്തോലിക്ക സഭ.

മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ 23 -10 -2020 വെള്ളിയാഴ്ച കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണ് സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ വിഭാഗം നേരിടുന്ന ആക്രമണങ്ങളില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷ അവകാശ വിഷയങ്ങളില്‍ തുല്യത പാലിക്കണമെന്നു ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് ഒഴിവാക്കേണ്ടതായിരുന്നു എന്ന് നേതൃത്വം അഭിപ്രായപ്പെട്ടു. പിളര്‍പ്പിന് പിന്നില്‍ അജണ്ടയുണ്ട്. ക്രൈസ്തവ സഭകളെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് ലക്ഷ്യം വെച്ചത്. എന്നാൽ ഒരു മുന്നണിയോടും യോജിപ്പോ വിയോജിപ്പോയില്ലെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *