ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ കേരളത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ 26 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ നേരത്തെ എന്നപോലെതന്നെ സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിസ്ഥിതിക്ക് പോറലേല്‍ക്കാതെയാണ് ഓരോ പദ്ധതിയിലും പരമാവധി സൗകര്യം സഞ്ചാരികള്‍ക്കായി ഒരുക്കി നല്‍കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ചാണ് വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തിയത്. ജില്ലയിലെ നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്റിലേക്കുള്ള നടപ്പാത, ചുങ്കം – തിരുമല റോഡ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

