അശ്ലീല ചുവയുള്ള ഫോൺ സംഭാഷണം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നു.

കോയമ്പത്തൂർ : അശ്ലീല സ്വഭാവമുള്ള ഫോൺവിളികളുടെ ശല്യം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ട് തല്ലിക്കൊന്നു. കോയമ്പത്തൂർ കരിംദായിൽ പെരിയാർ നഗറിലാണ് സംഭവം. ധനലക്ഷ്മി (32) യും അമ്മ മല്ലികയും ചേർന്നാണ് എൻ പെരിയ സ്വാമി(45) യെ കൊലപ്പെടുത്തിയത്.

എൻ പെരിയസ്വാമി എന്ന ആളിൽ നിന്ന് ധനലക്ഷ്മിക്ക് കഴിഞ്ഞ ആഴ്ച ഫോൺ വന്നു. ആളു മാറി എന്ന് ധനലക്ഷ്മി പറഞ്ഞിട്ടും വിളിച്ചുകൊണ്ടേയിരുന്നു. ധനലക്ഷ്മി ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഇയാളെ രണ്ടുപേരും ചേർന്ന് മരത്തിൽ കെട്ടിയിട്ടു. തല്ലിച്ചതച്ചു. അധികം താമസിയാതെ അയാൾ മരണത്തിന് കീഴടങ്ങി. രണ്ടുപേരും ചേർന്ന് മൃതദേഹം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി കളഞ്ഞു. ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി. രണ്ടു പേർക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →