തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങള്‍ എത്തി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങള്‍ എത്തി. കോവിഡ് പശ്ചാത്തലത്തിലാണ് മാർഗ നിർദ്ദേശങ്ങൾ. ഇതു പ്രകാരം നിർദേശപത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ല.

പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങള്‍ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →