ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച

കണ്ണൂർ: കാങ്കോൽ, പയ്യന്നൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. രണ്ടിടങ്ങളിലും കവർച്ച നടന്നത് ഒരേ മാതൃകയിൽ. ഭണ്ഡാരം കുത്തിപ്പൊളിച്ച് . 19- 10- 2020 തിങ്കളാഴ്ച രാത്രിയാണ് കാങ്കോൽ ശിവ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രമുറ്റത്തെ ഭണ്ഡാരം കുത്തി പൊളിച്ചത്. പ്രധാന ശ്രീകോവിലിന് മുമ്പിലുള്ള ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തി ആണ് കവർച്ച നടന്ന വിവരം പോലീസിനെ അറിയിക്കുന്നത്. പെരിങ്ങോം പോലീസ് കേസെടുത്തു. മോഷണത്തിന് ദൃശ്യങ്ങൾ സിസിടിവിയിൽ ലഭ്യമായിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ സുജാത സംഭവസ്ഥലം സന്ദർശിച്ചു.

തിങ്കളാഴ്ച രാത്രി തന്നെ പയ്യന്നൂർ ടൗണിലെ കൊക്കാനിശ്ശേരി നിക്കുന്നത്ത് തറവാട് ക്ഷേത്രത്തിലും കവർച്ച നടന്നു. ഇവിടത്തെ രണ്ട് ഭണ്ഡാരങ്ങളും ഭണ്ഡാരപുരയുടെ രണ്ടു മുറികളും കുത്തി തുറന്നിട്ടുണ്ട്. രണ്ടിടത്തും ഒരേ രീതിയിലാണ് കവർച്ച നടന്നിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →