റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹത്രാസ് കേസില്‍ തെളിവ് ശേഖരത്തിനായി പാടം വിട്ടുകൊടുത്തു: നഷ്ടപരിഹാരം വേണമെന്ന് വയലിന്റെ ഉടമസ്ഥന്‍

October 20, 2020 - 9:28 pm

ഹത്രാസ്: ഹത്രാസ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായ ചോള പാടം തെളിവ് ശേഖരണത്തിന് ഉപയോഗിച്ചതിനാല്‍ വിള സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നും നഷ്ടപരിഹാരം വേണമെന്നും വയലിന്റെ ഉടമസ്ഥന്‍. തെളിവുകള്‍ സംരക്ഷിക്കുന്നതിനായി ജലസേചനമോ വിളവെടുപ്പോ പാടത്ത് നടത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് വിള നഷ്ടത്തിന് ഇടയാക്കിയത്. 50,000 രൂപയാണ് വിളനാശത്തിന് നഷ്ടപരിഹാരമായി കര്‍ഷകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഒരു വര്‍ഷത്തെ കഠിനാധ്വാനമാണ് നഷ്ടപ്പെട്ടമായത്. 1.6 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. വിളനാശം കാരണം അതിന്റെ അടവും മുടങ്ങിയ അവസ്ഥയിലാണെന്നും കര്‍ഷകന്‍ വ്യക്തമാക്കി. ഖാരിഫ് വിളയായ ചോളം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് വിളവെടുക്കുന്നത്. വിളവെടുപ്പ് സമയമായ ഒക്ടോബര്‍ 1, 13 തീയതികളിലാണ് സിബിഐയും എസ്ഐടിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. അതോടെ വിള നനയ്ക്കാനോ വിളവെടുക്കാനോ കര്‍ഷകന് സാധിച്ചിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *