ന്യൂ ഡൽഹി: കിഴക്കൻ ലഡാക്കിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. കോർപ്പൽ വാങ് യാ ലോങ്ങിനെ ആണ് കിഴക്കൻ ലഡാക്കിലെ ഡെംചോക് മേഖലയിൽനിന്ന് 2020 ഒക്ടോബർ 19ന് സേന പിടികൂടിയത്. യഥാർത്ഥ നിയന്ത്രണരേഖയിൽ അലഞ്ഞു തിരിയുന്നതിനിടെ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മോശം കാലാവസ്ഥയെ പ്രതിരോധിക്കുന്ന ചൂട് ഉറപ്പാക്കുന്ന വസ്ത്രങ്ങൾ, ഭക്ഷണം, ഓക്സിജൻ അടക്കമുള്ള വൈദ്യ സഹായങ്ങൾ തുടങ്ങിയവ ഇയാൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
തങ്ങളുടെ കാണാതായ സൈനികന്റെ നിലവിലെ വിവരങ്ങൾ സംബന്ധിച്ച അപേക്ഷ ചൈനീസ് സേന (PLA) യിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം നിലവിലെ പ്രോട്ടോകോളുകൾ പ്രകാരം ചുഷുൽ- മോൾഡോ പോയിന്റിൽ വെച്ച് ഇയാളെ ചൈനീസ് അധികൃതർക്ക് കൈമാറും.