വാഷിംങ്ടൺ: അമേരിക്ക തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിലേക്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 2 കോടിയിലധികം ആളുകള്‍ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്. കൊവിഡ് നിയന്ത്രണങ്ങളാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് കരുതുന്നത്.
2016 ലെ തെരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം മൊത്തം വോട്ടുകളുടെ 16 ശതമാനത്തോളം പോളിംഗ് വർധിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഈ രീതി തുടർന്നാൽ 150 മില്യണ്‍ വരെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ഇനിയും തീരുമാനമെടുക്കാത്ത വോട്ടര്‍മാരെ തനിക്ക് അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ഡൊണാള്‍ഡ് ട്രംപ് എന്നാണ് നീക്കങ്ങൾ വ്യക്തമാക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എതിരാളി ജോ ബൈഡനും തിരക്കിട്ട പ്രചാരണ നടപടികളാണ് നടത്തുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷം ജോ ബൈഡന് തന്നെയാണ്.

