സംവരണം: നവംബര്‍ 1 മുതല്‍ സമരമെന്ന് ഗുജ്ജാര്‍ മഹാപഞ്ചായത്ത്

ജയ്പൂര്‍: ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് അന്ത്യശാസനം നല്‍കി ഗുജ്ജാര്‍ മഹാപഞ്ചായത്തിന് താല്‍ക്കാലിക വിരാമം. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി നിര്‍വചിച്ച് ഗുജ്ജാറുകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നാണ് ആവശ്യം. അതംഗീകരിക്കാത്ത പക്ഷം നവംബര്‍ 1 മുതല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബൈന്‍സ്ല മുന്നറിയിപ്പു നല്‍കി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ എന്തുചെയ്യണമെന്ന് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്ത് യോഗത്തിലാണ് ബൈന്‍സ്ലയുടെ പ്രഖ്യാപനം.

ഞങ്ങള്‍ ഒരു ശക്തിപ്രകടനമാണ് നടത്തിയത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ശനിയാഴ്ച കുറച്ച് പേര്‍ വന്നിരുന്നു. ഒരു പ്രതിഷേധം ആരംഭിക്കാന്‍ എളുപ്പമാണ്. എങ്കിലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍്ക്കാരിന് കുറച്ചുകൂടെ സമയം നല്‍കുകയാണ്’- ബൈന്‍സ്ല റിപോര്‍ട്ടര്‍മാരോട് പറഞ്ഞു. നവംബര്‍ 1ന് ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തും. ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാപഞ്ചായത്ത് ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →