അടിമാലി : 20 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. പാറത്തോട് സ്വദേശി കൂർപ്പിള്ളിൽ ഷെല്ലി കെ നൈനാൻ (50) ആണ് വെള്ളത്തൂവൽ പോലീസിൻറെ പിടിയിലായത്. നൈനാൻറെ പാറത്തോട്ടിലെ സ്റ്റുഡിയോയിൽ 17 – 10 – 2020 രാവിലെ 10 മണിയോടെ ഫോട്ടോ എടുക്കാൻ വന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വെള്ളത്തൂവൽ സി ഐ ആർ കുമാറിനെ നേതൃത്വത്തിലുള്ള വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്തു.
സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി
